കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇനിയും മാലിന്യ മുക്തതനേടിയിട്ടി ല്ലെന്നിരിക്കെ സ്ഥലം എം.എൽ. എ പി ടി.എ റഹീം എം.എൽ. എ യെ കൊണ്ട് മാലിന്യ മുക്ത പഞ്ചായത്തായി ഇക്കയിഞ്ഞ ദിവസം നടന്നLDF പ്രഖ്യാപിച്ച ചടങ്ങിൽ മുസ്ലീംലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും പാർട്ടിയുടെ പഞ്ചായത്ത് ജന: സിക്രട്ടറിയും പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ ആഘോഷ മാക്കിയും വിമർശിച്ചും ശാസിച്ചും പോസ്റ്റു കൾ നിറയുകയാണ് . പാർട്ടി പത്രമായ ചന്ദ്രികയിൽ ഇന്ന് വന്ന വാർത്ത കുന്ദമംഗലം പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം പ്രഹസനം വഴി നടക്കാൻ മൂക്ക് പൊത്തണം എന്നാണ്. എന്നിട്ട് ഇതിൻ്റെ അടിയിൽ വൈസ് പ്രസിഡണ്ട് ചൊല്ലി കൊടുത്ത പ്രതിജ്ഞ ലീഗ് നേതാക്കൾ ഏറ്റുചൊല്ലിയതും പ്രഭാഷണം നടത്തിയതും പാർട്ടി അണികളെയും അരിശത്തി ലാക്കിയിരി ക്കയാണ്. മുസ്ലീംലീഗ് കുന്ദമംഗലം പഞ്ചായത്തിലെ വിവിധ ശാഖയിലെ നേതാക്ക ൻമാർ 99 പേർ അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ് വിമർശനം ഭയന്ന് അഡ്മിൻ ഓൺലി ആക്കിയിരിക്കയാണ്.


