കുന്ദമംഗലം: കുന്ദമംഗലത്ത് യാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് ഒരുക്കുന്നതിനിടെ SKSSF മേഖല വൈസ് പ്രസിഡൻറിന് മർദ്ദനമേറ്റ സംഭവം : CPIM നേതാക്കൾ സുഹൈലിൻറെ വീട് സന്ദർശിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കൾ കാരന്തൂരി ലുള്ള ചക്കേരി സുഹൈലിൻറെ വീട് സന്ദർശിച്ചത്. സുഹൈലിനെ കാരന്തൂർ മുസ്ലീം യൂത്ത് ലീഗിൻ്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും നീക്കം ചെയ്ത നടപടി ക്കെതിരെ എസ്.കെ. എസ്.എസ്എഫ് പ്രവർത്ത കർ ലീഗ് നേതൃത്വ ത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുന്ദമംഗല ത്തെ സംഭവത്തി ൽ സുഹൈലി നെതിരെയും സുഹൈലിൻ്റെ പരാതിയിൽ കുന്ദമംഗലം ഇസ്ലാമിക് സെൻ്റർ കമ്മറ്റിക്കെതി രെയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭി ച്ചിട്ടുണ്ട്. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയും എസ്.കെ. എസ് എസ് എഫ് മേഖല കമ്മറ്റിയും അടിയന്തിരമായി ഈ വിഷയത്തിൽ സമാധാന ചർച്ചക്ക് തുടക്ക മിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് പ്രശ്നത്തിൻ്റെ പോക്കെന്ന് ചൂണ്ടികാണിക്കപ്പെടുന്നു
