കുന്ദമംഗലം : പൊരുതുക ലഹരിക്കെതിരെ , ഒന്നിക്കുക നാടിനു വേണ്ടി ‘ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കുന്ദമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ മനുഷ്യചങ്ങല സംഘടിപ്പിച്ചു. സ്ത്രീകൾ, കുട്ടികൾ, അധ്യാപകർ, വ്യാപാരികൾ, കച്ചവടക്കാർ തുടങ്ങി നാടിൻ്റെ വിവിധ തുറയിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ദേശീയപാതയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യമതിലായി രൂപപ്പെട്ടു. നാടിനെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ പ്രതിരോധിക്കുമെന്ന് പങ്കെടുത്തവർ പ്രതിഞ്ജയെടുത്തു. ജനകീയ മനുഷ്യചങ്ങല സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു. . പി ടി എ റഹീം എംഎൽഎ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഷൈപു സ്വാഗതം പറഞ്ഞു.
