ഹബീബ് കാരന്തൂർ
കുന്ദമംഗലം ;ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പി ടി എ റഹീം എംഎൽഎ പ്രഖ്യാപനം നടത്തി .പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ഷിയോ ലാൽ, ബാബു നെല്ലൂളി, യു സി പ്രീതി, എം എം സുധീഷ് കുമാർ, രമേശൻ, ചക്രായുധൻ, ബാബുമോൻ, എൻ വിനോദ് , അക്ബർഷ , കെ കെ സി നൗഷാദ്, നജീബ് പാലക്കൽ എന്നിവർ സംസാരിച്ചു. ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ഷബ്ന റഷീദ് നന്ദിയും പറഞ്ഞു.
മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപ നം നടത്തി യെങ്കിലും ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യ ചാക്കുകൾ ഗ്രാമപഞ്ചായ ത്ത് ഓഫീസി ൻ്റെ മുമ്പിലും പഞ്ചായത്തി ൻ്റ് വിവിധ ഭാഗങ്ങളി ലും കൂട്ടിയിട്ടിരി ക്കുന്നത് കാണാം. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ട പ്രതിപക്ഷ പാർട്ടികളായ മുസ്ലീം ലീഗിൻ്റെയും കോൺഗ്രസിൻറെ യും ബി.ജെ.പി യുടെയും ജനപ്രതി നിധികളടക്കമുള്ള നേതാക്കൾ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുത്തതിനെതി രെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്