കുന്ദമംഗലം . കുന്ദമംഗലത്തെ ഇസ്ലാമിക് സെൻ്റർ മസ്ജിദിലെ ഇഫ്താർ അലങ്കോലപ്പെടുത്തുകയും മസ്ജിദ് ഭാരവാഹികളെ മർദ്ദിക്കുകയും ചെയ്ത കാരന്തൂർ സ്വദേശിയായ സുഹൈൽ ചക്കേരി എന്ന വ്യക്തിക്കെതിരെ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഭാരവാഹികളായ റിഷാദ് ,ഐ. മുഹമ്മദ് കോയ തുടങ്ങിയവരെ ആക്രമിച്ചതിനാണ് കേസെടുത്തത്.സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെതിരെയും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. സുഹൈൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാകുകയും മസ്ജിദ് ഭാരവാഹി കൾക്കെതിരെ കൗണ്ടർ കേസ് ഫയൽ ചെയ്യാനുള്ള നീക്കത്തിലാ ണന്ന് പറയപെടുന്നു
