റമദാൻ 17 ബദ്റ് ദിനത്തിൽ കാരന്തൂർ മഹല്ലിൽ 1200 വീടുകളിൽ ഇറച്ചിയും അരിയും വിതരണം ചെയ്തു
കുന്ദമംഗലം: അന്ത്യ പ്രവാചകനായ മുഹമ്മദ് നബി സ: അ മിനെയും നാമമാത്രമായ അനുയായികളും തങ്ങളെ അക്രമിക്കാൻ വന്ന ശത്രുക്കളെ ബദറിൽ വെച്ച് യുദ്ധം ചെയ്ത് പരാജയപെടുത്തിയ റമദാൻ 17 ബദ്റ് ദിനത്തോട് അനുബന്ധിച്ച് കാരന്തൂർ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹല്ലിലെ 1200 ഓളം വരുന്ന വീടുകളിൽ മാംസവും നെയ്ചോർ അരിയും എത്തിച്ചു നൽകി. വിതരേണാദ്ഘാടനം മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി നിർവ്വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ജന സിക്രട്ടറിഅബുബക്കർപി.കെ. ട്രഷറർ പി. മുഹമ്മദ് മാസ്റ്റർ , മാട്ടുമ്മൽ ഉസ്സയിൻ ഹാജി , വി.കെ. കുഞ്ഞാലി ഹാജി , സി. അബ്ദുൽ ഗഫൂർ വി.കെ. അബൂബക്കർ ഹാജി , പി.സി. ഖാദർ ഹാജി , സലാം ഇടക്കുനി സംസാരിച്ചു മഹല്ലിലെ ഇരു പള്ളികളി ലും സമൂഹ നോമ്പ് തുറയും നടത്തി
