കുന്ദമംഗലം : കാരന്തൂരിൽ ലഹരി മാഫിയക്കെതിരെ പന്തം പ്രകടനം സംഘടിപ്പിച്ചു കാരന്തൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി.ലഹരി ഉപയോഗവും വിതരണവും തടയുന്നതിന് നടപടികൾ കൈക്കൊള്ളാത്ത സർക്കാരിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാട്ടുമ്മൽ ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു.
പി സി കാദർ ഹാജി സ്വാഗതം പറഞ്ഞു.
ഹബീബ് കാരന്തൂർ, പരപ്പമ്മൽ ഉമ്മർ ഹാജി, അൻഫാസ് കാരന്തൂർ, സാബിത് വി കെ,സഹദ് വി കെ, ശറഫുദ്ധീൻ വി.കെ, മിഥിലാജ്, ബിലാൽ തുടങ്ങിയവർ സംബന്ധിച്ചു
