മാവൂർ ;15/03/25 തീയ്യതി രാത്രി 12.30 മണി സമയത്ത് മാവൂർ പള്ളിത്താഴം കടവിൽ വെച്ച് അനധികൃതമായി പുഴമേണൽ കടത്തുകയായിരുന്ന KL12 / D 2514 നമ്പർ ലോറി മാവൂർ പോലീസ് പിടിച്ചെടുത്തു. ലോറിയെ പോലീസ് ജീപ്പ് പിൻതുടരുന്നത് കണ്ട് ലോറി ഡ്രൈവർ സമീപത്തെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ലോറി ഓടിച്ചു കയറ്റി ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. മണൽ സഹിതം ലോറി കസ്റ്റഡിയിൽ എടുത്ത പോലീസ് അനന്തര നടപടികൾക്കായി മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് കൈമാറും.
റെയ്ഡിൽ മാവൂർ ഇൻസ്പെക്ടർ രാജേഷ്. പി, സബ്ബ് ഇൻസ്പെക്ടർ ഹരിഹരൻ’ വി.കെ , സി.പി.ഒ.വിനീത്, ഹോംഗാർഡ് ബാലഗോപാൽ എന്നിവർ പങ്കെടുത്തു.
