കൊടുവള്ളി: കൊടുവള്ളി സബ് ആർ ടി ഒ ഓഫീസിന് കീഴിൽ
കൊടുവള്ളി തലപെരുമണ്ണയിൽ പുതിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ആരംഭിച്ചു. നേരത്തെ മുക്കം , കുന്ദമംഗലം – പൊയ്യ , താമരശ്ശേരി , തിരുവമ്പാടി എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളാണ് നിർത്തലാക്കി തലപെരുമണ്ണയിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനയായ
കൊടുവള്ളി ഡ്രൈവിങ് ട്രെയിനിങ് സെന്റർ
(KDTC ) ആരംഭിച്ചത് . തലപെരുമണ്ണയിലെ മുക്കം ഓർഫനേജിന്റെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടുകൂടി ഒരുക്കിയ
ഗ്രൗണ്ടിലാണ് ഡ്രൈവിങ് ടെസ്റ്റ് ആരംഭിച്ചത്
ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു
തുടർന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ മാരുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റും നടന്നു
കൊടുവള്ളി നഗരസഭാ കൗൺസിലർ സിയാലിഹാജി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ ഡി ടി സി ചെയർമാൻ നിഷാബ് മുല്ലോളി ,എം വി ഐ അനൂപ് ,എ എം വി ഐ [ എൻഫോഴ്‌സ് മെന്റ് കോഴിക്കോട് ] മുനീർ,
നഗരസഭാ കൗൺസിലർമാരായ ഇ ബാലൻ , കെ. ഇ എൻ ഡി. ഇ. സി ചെയർമാൻ വയോളി മുഹമ്മദ് മാസ്റ്റർ ,കെ കെ കാദർ ,ഷറഫുദീൻ കളത്തിങ്ങൽ ,സി പി റസാഖ് , മാതോലത് അബ്ദുല്ല ,മുരളീധരൻ , കുണ്ടുംകര മുഹമ്മദ് , കല്ലിടുക്കിൽ അസൈൻ , കേളൻ ന്നെല്ലിക്കൊട് , അജിത് കുമാർ ,ദിവാകരൻ ,ഹബീബ് കാരന്തൂർ ,ഷംസുദീൻ കളത്തിങ്ങൽ എന്നിവർ സംസാരിച്ചു