കുന്ദമംഗലം : എ.ടി.എമ്മില്‍ പണം കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ കുടിവെള്ളം കിട്ടുമോ? കിട്ടും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപ പോലും ചെലവില്ലാതെ വെള്ളം ലഭിക്കുന്ന ‘വാട്ടര്‍ എ.ടി.എം’ വരുന്നത്.
കേരളത്തിലെ പലയിടത്തും പണം ഈടാക്കിയാണ് വാട്ടര്‍ എ.ടി.എം പ്രവർത്തിക്കുന്നത്. എന്നാൽ കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് തീർത്തും സൗജന്യമായാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.എല്ലാ വീടുകളിലും പൈപ്പ് കണക്‌ഷൻ വന്നതോടെ പൊതുപൈപ്പുകള്‍ ഇല്ലാതായി.ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി തയാറാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി പറഞ്ഞു.
