കുന്ദമംഗലം : പന്തീർപാടം”അപകട ജംങ്ക്ഷനിൽ ” മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് തുടർകഥയാവുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട പറഞ്ഞു നിരവധി ജീവനുകളാണ് ഈ ജംങ്ക്ഷനിൽ നടന്ന അപകടങ്ങളിൽ പൊലിഞ്ഞു പോയത്. ജംങ്ക്ഷൻ വീതി കൂട്ടുന്നതിന് സ്ഥലം എം.എൽ.എയുടെ ആവശ്യപ്രകാരം ഒരു സ്വകാര്യ വ്യക്തിയും, ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയും അവരുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സമ്മതപത്രം നൽകിയിരുന്നെങ്കിലും, ഇതുവരേ മറ്റു നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇന്നലെയും ഇവിടെ നടന്ന വാഹന അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. നാഷണഹൈവേയിലെ ഏറ്റവും തിരക്കുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജംങ്ഷനിൽ ഹബ്ബ് ഇടുന്നതിനോ, പോലീസ് സുരക്ഷ ഉറപ്പാക്കുന്നതിനോ അധികൃതർ ഇതേവരേ തയ്യാറായിട്ടില്ല. ഇനിയും ഈ നില തുടരാനാണ് അധികൃതരുടെ ഭാവമെങ്കിൽ സർവ്വ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരും ഖാലിദ് കിളിമുണ്ട പറഞ്ഞു
