കുന്ദമംഗലം : ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ട ങ്ങൾക്കും ഒടുവിൽ മോട്ടോർ വാഹന വകുപ്പി ൻ്റെ കെ.എൽ. 57 കൊടുവള്ളി ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് മോട്ടോർ വാഹന വകുപ്പ് പച്ചക്കൊടി കാട്ടി. ഇനി മുതൽ കുന്ദമംഗലം , തിരുവമ്പാടി , മുക്കം , താമരശ്ശേരി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകൾ ഉണ്ടാകില്ല . ഇനി കൊടുവള്ളി ക്ക് കീഴിൽ മാർച്ച് 3 മുതൽ തല പെരുമണ്ണ മാത്രമേ ടെസ്റ്റ് നടത്താവൂ എന്ന് കാണിച്ച് ട്രാൻസ് പോർട്ട് കമ്മീഷണറുടെ ഉത്തരവ് കൊടുവള്ളി ഓഫീസിൽ ലഭിച്ചു. ആധുനിക ഡ്രൈവിങ് ടെസ്റ്റ്ഗ്രൗണ്ടുകൾ നിർമ്മികനായി ഡ്രൈവിങ് സ്കൂൾ ഉടമകൾ കമ്പനി രൂപീകരിച്ച് തലപെരുമണ്ണയിൽ ഭൂമി പാട്ടത്തിന് എടുത്ത് നൽകിയിട്ടും മോട്ടോർ വാഹനവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൊടുവള്ളി യിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം ശക്തമാക്കുകയും സ്ഥലം എം.എൽ. എ എം.കെ. മുനീറിനും വകുപ്പ് മന്ത്രി ഗണേഷ് കുമാറിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജോയ്ൻറ്റ് ആർ ടി ഒ ബിജോയി യോട് ആവശ്യപെടുകയും അദ്ദേഹത്തി ൻ്റ റിപ്പോർട്ടി ൻ്റഅടിസ്ഥാനത്തിലാണ് നടപടി . കൊടുവള്ളി ആർ.ടി. ഓഫീസിൽ നിന്നും 2 കിലോമീറ്റെർ മാത്രം ദൂരമുള്ള തലപെരുമണ്ണയിൽ 50 ഓളം ഡ്രൈവിങ് സ്കൂൾ ഉടമകൾ ചേർന്ന് കൊടുവള്ളി ഡ്രൈവിംഗ് ട്രിവിങ് സെന്റർ എന്ന പേരിൽ കമ്പനി രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥലം പാട്ടത്തിന് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കി ടെസ്റ്റ് അനുവദിക്കാനായി ഒരുകൊല്ലം മുൻപ് കേരളാ സ്റ്റൈറ്റ് ട്രാൻസ്‌പോർട്ട് കമീഷണർ ,ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമീഷണർ കോഴിക്കോട് ,റീജണൽ ട്രാൻസ്‌പോർട് ഓഫീസർ കോഴിക്കോട് ,ജോയിന്റ്റ് ആർ ടി ഒ കൊടുവള്ളി എന്നിവർക്ക് അപേക്ഷ നൽകിയിട്ടും ടെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചിരുന്നില്ല എന്നാൽ ഉന്നതാരുടെ സ്വധീനം മൂലം താമരശ്ശേരി ചുങ്കത്തുള്ള സ്വകാര്യവ്യക്തിയുടെ കേസ് നടക്കുന്ന തോട്ടഭൂമിയിൽ ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാനുള്ള മോട്ടോർവകുപ്പിന്റെ ചിലരുടെ നീക്കത്തിനെതിരെഡ്രവിംങ്ങ് സ്കൂൾ ഉടമകൾ പ്രതിഷേധം കടുപ്പിച്ചിരുന്നു.കോടുവള്ളി ജോയ്ൻറ്റ് ആർ ടി ഒ യുടെ കീഴിൽ മുക്കം ,തിരുവമ്പാടി ,കുന്ദമംഗലം പൊയ്യ ,താമരശ്ശേരി എന്നിവടങ്ങളിലായി നടക്കുന്ന ടെസ്റ്റ് ഏകീകരിച്ച്. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഡ്രൈവിംഗ് സ്കൂൾ ഉടമകളും സൗകര്യവും ഉള്ള തും ഒരേസമയം രണ്ട് എൽ എം വി ടെസ്റ്റും , രണ്ട് റ്റൂവീലർ ടെസ്റ്റും ,ഒരു ഹെവി ടെസ്റ്റും നടത്താൻ സൗകര്യമുള്ള താണ് കൊടുവള്ളി തലപെരുമണ്ണയിൽ ട്ടെസ്റ്റ് ഗ്രൗണ്ട് . സമീപ ഭാവിയിൽ മുക്കത്ത് മാമ്പറ്റ റോഡിൽ വട്ടോളി പറമ്പ് ക്ഷേത്ര ത്തിനടുത്ത് റോഡരികിൽ വെച്ച് നടത്തുന്ന വാഹന ങ്ങളുടെ ഫിറ്റ്നസ് പരിശോധ ന കേന്ദ്രം തലപെരുമണ്ണയി ലേക്ക് മാറ്റുന്ന കാര്യവും പരിശോധി ക്കുന്നുണ്ട്. ലേണിംഗ് പാസായ ശേഷം പഠിതാക്കൾക്ക് നൽകുന്ന പ്രീലേണിങ് ക്ലാസും വരും ദിവസങ്ങളിൽ ഇവിടെ നടത്താൻ പറ്റുമോ എന്ന കാര്യവും പരിശോധി ക്കും.
