കുന്ദമംഗലം : ഇക്കയിഞ്ഞ ദിവസം [ 23-2-25ന് ] രാത്രി 9 മണിയോടെ കാരന്തൂരിലെ മുഹസിൻ ഭൂപതിയുടെ സ്ഥാപനമായ സ്പൂൺമി ഫുഡ് ഗാർഡനിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കുന്ദമംഗലം IIM ഗെയ്റ്റിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിച്ച് സ്പൂൺമി ഫുഡ് ഗാർഡനിൻ്റ മുമ്പിൽ പ്രതിഷേധ പൊതു യോഗത്തോടെ സമാപിച്ചു
നാസർ കാരന്തൂർ , ഗ്രാമപഞ്ചായത്തംഗം സി.എം ബൈജു , ഒ വേലാ യുധൻ , ടി. അനീഷ് കുമാർ , എൻ.കെ. സക്കീർ ഹുസ്സയിൻ നേതൃത്വം നൽകി.കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ സി.സി. ടി.വി പരിശോധിച്ച ശേഷം ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചി ട്ടുണ്ട്.അക്രമത്തിൽ ഹോട്ടലിനും ഭക്ഷണം കഴിക്കാനെത്തിയവർ ക്കും പരിക്കുണ്ട് .
