
കുന്ദമംഗലം : കുന്ദമംഗലം ഹൈസ്ക്കൂളിൽ EDUCARE2024 -2025 ൻ്റെ ഭാഗമായി SSLC Photo Finish പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി കോഡിനേറ്റർ ടി. സലിം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി.പിടിഎ പ്രസിഡണ്ട് കെ പി ഫൈസൽ അധ്യക്ഷനായ ചടങ്ങിന് ഡെപ്യൂട്ടി എച്ച് എം പി കെ ഷാജി മാസ്റ്റർ സ്വാഗതവും കൺവീനർ നിതിൻ ആർ നന്ദിയും രേഖപ്പെടുത്തി.പി ടി എ വൈസ് പ്രസിഡണ്ട് പി സിദ്ധാർത്ഥൻ ചടങ്ങിൽ സംബന്ധിച്ചു.
