
കുന്ദമംഗലം: സുകൃതം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആനപ്പാറ ഭാഗത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സി എം ബൈജു ഉദ്ഘാടനം ചെയ്തു. സുകൃതം കൂട്ടായ്മ ചെയർമാൻ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഇഖ്റ ഹോസ്പിറ്റൽ ചീഫ് ഡയറ്റിഷ്യൻ എൻ ഫിദ ജാബിർ അരോഗ്യ ക്ലാസ്സ് എടുത്തു.
കൺവീനർ മണിരാജ് പൂനൂർ സ്വാഗതവും ട്രഷറർ അബൂബക്കർ തെല്ലശേരി നന്ദിയും പറഞ്ഞു.
