
കുന്ദമംഗലം : ഭിന്നശേഷി ക്കാർ മുസ്ലിം ലീഗ് കരങ്ങളിൽ ഭദ്രമാണെന്ന് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് മൂസ്സ മൗലവി പറഞ്ഞു. കുന്ദമംഗലത്ത്
മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ ഡി എ പി എൽ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉത്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം..പ്രസിഡൻറ് റഫീഖ് പടനിലംഅധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ ചാത്തമംഗലം, ട്രഷറർ അബൂബക്കർ പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിൽ പുതിയ കന്മിറ്റി രൂപീകരിച്ചു.
സൗത്ത് മണ്ഡലം DAPL നേതാവ് കെ ടി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കബീർ മുറിയ നാൽ തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു
