
കുന്ദമംഗലം : പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുറിയനാലിൽവെച്ച് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപിച്ചു.
എ പി സഫിയ (വനിതാലീഗ് ജില്ലാ ട്രഷറർ) ഉത്ഘാടനം നിർവഹിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദ ബീവി എകെ പഠനക്ലാസ് നടത്തി.
സുഹൈല തയ്യിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്സിന സി പി,നസീബ സി കെ,ജസ്നപി,സാബിറ ടി പി,സുലൈഹ പി പി,മുനീറ ടി എന്നിവർ സംസാരിച്ചു.
