
കുന്ദമംഗലം: നവീകരിച്ച ഗ്രാമപഞ്ചായത്ത് കെട്ടിടം ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കാൻ . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ ചെയർ പേഴ്സണും വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, വികസന കാര്യ ചെയർ പേഴ്സൺ, പ്രീതി യു.സി, ക്ഷേമകാര്യ ചെർപേഴ്സൺ ഷബ്ന റഷീദ്, മെമ്പർമാരായ ഷൈജ വളപ്പിൽ, കെ.കെ.സി നൗഷാദ്, നജീബ് പാലക്കൽ, ലിബിന രാജേഷ്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ മോഹൻദാസ്, ജനാർദ്ദനൻ കളരികണ്ടി, പി. ഗിരീഷ്, കേളൻ നെല്ലിക്കോട്. ഭക്തോത്തമൻ, മണിരാജ്, ബഷീർ പുതുക്കുടി, നാസർ കാരന്തൂർ, മുഹമ്മദ് പടാളിയിൽ സംസാരിച്ചു.
