
കുന്ദമംഗലം : ചാത്തൻകാവ് പൊതുജന വായനശാല സീനിയർ സിറ്റിസൺ ആഭിമുഖ്യത്തിൽ വയോജന സംഗമവും സ്നേഹ ഭവൻ സന്ദർശനവും സംഘടിപ്പിച്ചു. പരിപാടിയിൽ സീനിയർ സിറ്റിസൺ സെക്രട്ടറി എൻ.കെ സുബ്രഹ്മണ്യൻ ആമുഖസംഭാഷണം നടത്തി. പ്രസിഡണ്ട് പി.പി രവീന്ദ്രൻ അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് നടന്ന പാട്ടും പറച്ചിലും പരിപാടിയിൽ വായനശാല സെക്രട്ടറി കെ. രത്നാകരൻ പ്രസിഡണ്ട് കെ.പി മനോജ് കുമാർ, അനീഷ് കുമാർ. പി, പ്രേമരാജൻ.വി, തങ്കമണി സി , പുഷ്പാം ഭദൻ, കനകകുമാരി, സദാനന്ദൻ ടി.പി, ചന്ദ്രൻ സി , വിജി കെ.പി, ഷീജ പി , തങ്കം എം , സുമതി, ലീല പി, എന്നിവർ പങ്കാളികളായി
