
കുന്ദമംഗലം :എൻ. ഐ.ടി ക്ക് സമീപം ചേനോത്ത് ഗവ: എൽ.പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഉൽസവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ അഡ്വ: പി.ടി.എ. റഹീം എം. എൽ.എ നിർവഹിച്ചു . വലിയ പൊയിൽ ജംഗ്ഷനിൽ നിന്നും ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിന് പ്രദേശവാസികളും അതിഥികളും അണിനിരന്ന ഘോഷയാത്ര ഉദ്ഘാടനത്തിന് തൊട്ടു മുമ്പായി സ്ക്കൂൾ അങ്കണത്തിൽ സമാപിച്ചു . പി .ടി .എ റഹീം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കും ഐ ടി ലാബ് , ലൈബ്രറി എന്നിവയുമുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മാണവും മുറ്റം ഇൻ്റർലോക്ക് പ്രവൃത്തിയും ഗെയ്റ്റ് സ്ഥാപിക്കലും പൂർത്തിയാക്കിയിട്ടുണ്ട്. ക്ലാസ് മുറികളും ചുറ്റുമതിലും ചിത്രകലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കിയിട്ടുമുണ്ട്.
സ്ക്കൂൾ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വായനോൽസവം , വർണ്ണോസവം , അറിവുൽസവം എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ ചടങ്ങി അധ്യക്ഷത വഹിച്ചു . കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയായി . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് , ബി.പി സി ജോസഫ് തോമസ് , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: വി. പി. എ സിദ്ധീഖ് , ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് , കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ : യു.കെ അബ്ദുൽ നാസർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി അബ്ദുറഹിമാൻ , സബിത സുരേഷ് , മുൻ എ. ഇ. ഒ കെ.ജെ പോൾ , ഗ്രാമ പഞ്ചായത്ത് എ.ഇ ധന്യ ,ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, പി.ടി.എ പ്രസിഡണ്ട് പി അജേഷ് , കെ ശശീധരൻ , സി. ഗംഗാധരൻ നായർ , എം അബ്ദുൽ ഗഫൂർ , എൻ .അജയകുമാർ , പി.ടി അശോകൻ , ടി ജനാർധനൻ , പി. സത്യാനന്ദൻ , സി. രാജൻ , കെ.ടി. സൽമാൻ , ഇ ചന്ദ്രശേഖരൻ , സിനി മാധവൻ , കെ പി നൗഷാദ് , പ്രീത പീറ്റർ , അശ്വതി എൻ നായർ , നഫീസ മിസ്രിയ , പി.കെ ധനില , പി . പി അനഘ , എം രാധാകൃഷ്ണൻ പ്രസംഗിച്ചു.
