കുന്ദമംഗലം: മർകസ് ഹൈസ്‌കൂളിൽ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഉറുദു ദിനം ആചരിച്ചു. നവംബർ 9 ഉറുദു ദിനത്തിൽ നടന്ന പരിപാടി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്‌തു. ഉറുദു കാവ്യാത്മകമായ ഭാഷയാണെന്നും ആ ഭാഷ പഠിക്കുന്നത് ജ്ഞാനപരമായി വിദ്യാർത്ഥികളെ ഉയരത്തിലെത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി അബ്ദുന്നാസിർ അധ്യക്ഷത വഹിച്ചു. സിബ്ഹത്തുള്ള, സ്വാലിഹ് ടിഡി , സലീം മടവൂർ, അഹ്‌മദ് കെവി പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
