

കുന്ദമംഗലം : മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റും മികച്ച സഹകാരിയും ആയിരുന്ന വി. ഗോവിന്ദൻ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ചടങ്ങ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കൺവീനർ മോഹനൻ തൂലിക സ്വാഗതം പറഞ്ഞു. കെപി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണിയൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ , ഡിസിസി ജനറൽ സെക്രട്ടറിമാരായ എം വിജയകുമാർ, വിനോദ് പടനിലം,ഇടക്കുനി അബ്ദുറഹിമാൻ, എം ധനീഷ് ലാൽ, ഡിസിസി. നിർവാഹക സമിതിയംഗം എം പി കേളുക്കുട്ടി, ര വികുമാർ പനോളി, സി വി സംജിത്ത് പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം നേടിയവർക്കു ക്യാഷ് അവാർഡും ആദരവും നൽകി. ഗോവിന്ദൻ നായരുടെ കുടുംബം ചടങ്ങിൽ സംബന്ധിച്ചു.
