
കുന്ദമംഗലം : റിപ്പബ്ലിക്ക് ദിനത്തിൽ പണ്ടാരപ്പറമ്പ് നോർത്ത് വ്യൂ ഓഡിറ്റോ റിയം ഗ്രൗണ്ടിൽ MEC 7 ന് തുടക്കം കുറിക്കുന്നു -MEC7 പ്രോഗ്രാം കാലത്ത് 6-10 ന് നോർത്ത് വ്യൂ ഓഡിറ്റോറിയം ഗ്രൗണ്ടിൽ ഏരിയ കോ – ഓഡിനേറ്റർ മുഹമ്മദ് നാസർ കളരികണ്ടി ഉൽഘാടനം ചെയ്യും.. ഇത് സംബന്ധിച്ച ആലോചനയോഗം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ ചേർന്നു. ഖാലിദ് കിളി മുണ്ട അദ്ധ്യക്ഷത വഹിച്ചു. ഹബീബ്കാരന്തൂർ പദ്ധതി വിശദീകരണം നടത്തി. ഡോ: തൽഹത്ത് കുന്ദമംഗലം MEC7 ൻ്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. പദ്ധതി വിജയകരമായി നടപ്പിലാക്കാൻ എല്ലാവിധ പിന്തുണയും യോഗം വാഗ്ദ്ധാനം ചെയ്തു – പി.പി. സാലിം, കെ.കെ.അശ്റഫ്, പി.മുജീബ്, വി. അഹമ്മദ്, എം.വി. ചെറിയ മോൻ, ഒ.റിയാസ്, വി.കെ. മുനീർ,വടക്കയിൽ സലീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
