

കുന്ദമംഗലം : msf tech fed സംസ്ഥാന ജോയിന്റ് കൺവീനർ ആയി തിരഞ്ഞെടുത്ത അദ്നാൻ പടനിലത്തിനും,ജില്ലാചെയർമാൻഅജ്മൽപൈങ്ങോട്ടുപുറത്തിനും സ്വീകരണം നൽകി.
ചടങ്ങ് മുസ്‌ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ട്രഷറർ ഒളോങ്ങൽ ഉസൈൻ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുമോൻ മുഖ്യ പ്രഭാഷണം നടത്തി.
എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സുഫിയാൻ പന്തീർപാടം അധ്യക്ഷത വഹിച്ചു. എം എസ് എഫ് മണ്ഡലം സെക്രട്ടറി ഷിഹാദ് പൊന്നാരിമീത്തൽ,അൻഫാസ്, uc മൊയ്‌ദീൻകോയ , ഉബൈദ്, ശംസുദ്ധീൻ, ഷാദിൽ, അബ്ദുറഹ്മാൻ, നിഹാൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ക്യാമ്പസ് ഇലക്ഷനിൽ ജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
അജ്മൽ സ്വഗതവും നാജി മുഹമ്മദ് നന്ദിയും പറഞ്ഞു
