

കുന്ദമംഗലം : സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു. പയമ്പ്ര, പുറ്റ് മണ്ണിൽ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലിൽ സുനിൽ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോൺ ആണ് ഇന്നലെ ഏഴ് മണി സമയത്ത് പൊട്ടിത്തെറിച്ചത്. ചാർജ് ചെയ്യാൻ തയ്യൽ മേശയിൽ വെച്ച അവസ്ഥയിൽ ആയിരുന്നു ഫോൺ. അടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകൾ ഭാഗികമായി കത്തി നശിച്ചു. ആളപായമില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോൺ ആണ് പൊട്ടി തെറിച്ചത്. നാളെ കുടുംബശ്രീയിൽ അടക്കാനുള്ള പണമാണ് കത്തി നശിച്ചത്. ഫോണും പണവും നഷ്ടപ്പെട്ട വിഷമത്തിലാണ് ഉടമയായ അനൂജ.
