ഹബീബ് കാരന്തൂർ
കുന്ദമംഗലം: വേനൽ ചൂടിന് ആശ്വാസമായി വഴിയോര ങ്ങളിൽ പനനൊങ്ക് കച്ചവടം തകൃതി. മുമ്പ് പാലക്കാട് ഭാഗത്ത് നിന്നും സ്ഥിരമായി എത്തിച്ചു കൊണ്ടിരുന്ന പന നൊങ്ക് ഇപ്പോൾ കർണാടകയിലെ മംഗ്ളൂർ ഭാഗത്ത് നിന്നാണ് കൊണ്ട് വരുന്നത് . രാവിലെ ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിച്ച് അവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കച്ചവടത്തിനായി ഇറക്കി നൽകുംമൊത്ത വിതരണക്കാർ . ഇത്തരത്തിൽ ഇറക്കി നൽകുന്ന പനനൊങ്ക് വൈകുന്നേരം ആകുമ്പോഴ ത്തേക്കും ആയിരത്തിലധികം വിൽപ്പന ചെയ്യും. വിൽപ്പനക്കാരന് 800 രൂപ കൂലി ഇനത്തിൽ ലഭിക്കും. ഒരു പനനൊങ്കിൽ ആറോളം നൊങ്ക് ലഭിക്കും . ഒന്നിന് പത്ത് രൂപയാണ് വില . ഐസ് ആപ്പിൾ എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന പനനൊങ്ക് മലയാളിക്ക് ഏറെ ഇഷ്ടവും . ശരീരം തണുപ്പിച്ച് ശരീരത്തിന് ഊര്‍ജം നല്‍കുന്ന നല്ലൊരു ഭക്ഷണവസ്തുവാണിത്.ധാരാളം പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

രാവിലെ വെറുംവയറ്റില്‍ പനനൊങ്കു കഴിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.
വേനല്‍ക്കാലത്ത് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണം. .ഗര്‍ഭിണികള്‍ പനനൊങ്കു കഴിയ്ക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ആശ്വാസം കിട്ടും . വേനലില്‍ വരുന്ന സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത് അത്യുത്തമം തന്നെ.
ഊര്‍ജം ശരീരത്തിന് എളുപ്പത്തില്‍ ഊര്‍ജം നല്‍കുന്ന ചില ഭക്ഷണങ്ങള്‍ പെട്ട ഒന്നാണിത്.ഇതില്‍ ആന്തോസയാക്‌സിന്‍ എന്ന ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി യാണ്.
ചൂടുകാലത്ത് ഹീറ്റ് ബോയില്‍സ് സാധാരണമാണ്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന ചെറിയ തടിപ്പുകളാണ് ഇവ. ഇതിനുള്ള നല്ലൊരു മരുന്ന് കൂടിയാണ് പനനൊങ്ക്.
