
കുറ്റിക്കാട്ടൂർ മുസ്ലീം യതീംഖാന വാർഷിക സന്ദർശന പ്രാർത്ഥനാ സമ്മേളനത്തിന് ഉജ്ജല പരി സമാപ്തി
കുന്ദമംഗലം : ജനുവരി 18-19- ശനി ഞാഴർ ദിവസങ്ങളിലായി നടന്ന കുറ്റിക്കാട്ടൂർ മുസ്ലീം യതീംഖാന വാർഷിക സന്ദർശന പ്രാർത്ഥനാ സമ്മേളനത്തിന് ഉജ്ജല പരിസമാപ് തി . ആയിരകണക്കിന് വിശ്വാസി കൾ പങ്കെടുത്ത സമാപന സമ്മേളനം ബഹു: സയ്യിദ് മഅ്ശൂഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 19 ന് രാവിലെ മുതൽ നടന്ന വിശ്വാസികളുടെ സന്ദർശനപ്രാർത്ഥനാ സദസ്സിന് യത്തീം ഖാന മസ്ജിദ് ഇമാം അബ്ദുൽ ലെത്തീഫ് ഫൈസി കൂട്ടിലങ്ങാടി നേതൃത്വം നൽകി. ബഹു: ഉസ്താദ് സി.എം. അഷ്റഫ് ബാഖഫി എം.ഡി തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ എ.വി. കോയ ഹാജി അധ്യക്ഷത വഹിച്ചു. യത്തീംഖാന പ്രസിഡണ്ട് എൻ.പി. കോയ ഹാജി , ജനറൽ സിക്രട്ടറി ഇ.എം. കോയ ഹാജി , ഉമ്മർ ഹാജി ചെറുപ്പ , പെരുവയൽ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് പി.കെ. ഷറഫുദ്ധീൻ , കെ.പി. കോയ ഹാജി , എൻ.പി. കോയ , എം.പി. സലീം , അലി ഫൈസി , സക്കീർ പെരിങ്ങോളം , ഹംസ ഹാജി എരഞ്ഞോളി , ജാഫർ ഹാജി എൻ.കെ , കെ.എം. അഹമ്മദ് ഹാജി , പി. അലവി ഹാജി , ബഷീർ അഹമ്മദ്. എ , എ.എം. അബ്ദുള്ള കോയ , കെ മമ്മദ് ഹാജി , കുഞ്ഞിമൊയ് തീൻ കുട്ടി ചേറ്റൂൽ , മൊയ്തീൻ കുട്ടി ( ദമാം കെ.എം. സി.സി ) , പി. അബ്ബാസ് ഹാജി , മാനേജർ മുഹമ്മദ് മാസ്റ്റർ , ഇ.എം. സലിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
