
കുറ്റിക്കാട്ടൂർ യതീംഖാന സന്ദർശനം 19-01- 25 ഞാഴർ രാവിലെ 9 മുതൽ വൈകു: 6 വരെ
കുന്ദമംഗലം: കുറ്റിക്കാട്ടൂർ മുസ്ലീം യതീംഖാന യുടെ 37 ാം മത് വാർഷിക സന്ദർശനവും പ്രാർത്ഥനാ സമ്മേളനവും ജനുവരി 18 ന് അസർ നമസ്കാരത്തിന് ശേഷം ഭക്തി സാന്ദ്രമായഅന്തരീക്ഷത്തിൽ മാണിയമ്പലം മഹല്ല് കാരണവർഎൻ.കെ. സൈനുദ്ധീൻ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ചു . ചടങ്ങിൽ പ്രസിഡണ്ട് എൻ .പി. കോയ ഹാജി , ജ: സിക്രട്ടറി ഇ.എം കോയാഹാജി തുടങ്ങിയവർ സന്നിഹിതരായി കുട്ടിലങ്ങാടി അബ്ദുൽ ലെത്തീഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനുവരി 18 ഇന്ന് രാത്രി 9 മണിക്ക് ബഹു അബ്ദുൽ ലത്തീഫ് ഫൈസി ( ഇമാം kMO പള്ളി ) പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി ഇന്ന് രാത്രി നടക്കുന്ന പൊതു സമ്മേളനം മാണിയമ്പലം മഹല്ല് മസ്ജിദ് ഖത്തീബ് മഅ് ശുഖ് തങ്ങളുടെ പ്രാർത്ഥന യോടെ ആരംഭിക്കും സ്വാഗത സംഘം ജനറൽ കൺവീനർ എം സി. സൈനുദ്ധീൻ ഹാജി സ്വാഗത ത്തോടെ ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എ.വി. കോയ ഹാജി അധ്യക്ഷത വഹിക്കും. ദീനീ പ്രഭാഷണ വേദിയിലെ പ്രഗദ്ഭ വ്യക്തിത്വം തൊടുപുഴ സി.എം അഷ്റഫ് ബാഖഫി മുഖ്യ പ്രഭാഷണം നടത്തും . ഉമ്മർ ഹാജി ചെറുപ്പ , ജാഫർ ഹാജി , പി. അലവി ഹാജി , ബഷീർ അഹമ്മദ് , എ.എം അബ്ദുള്ള ക്കോയ , കെ. മമ്മദ് ഹാജി , കുഞ്ഞി മൊയ്തീൻ കുട്ടി ചേറ്റൂൽ , പി. അബ്ബാസ് ഹാജി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും
കുറ്റിക്കാട്ടൂർ യതിംഖാന വാർഷിക സന്ദർശനം ജനുവരി 19 നാളെ ഞ്ഞാറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഉണ്ടായിരി ക്കും. കൂട്ടിലങ്ങാടി അബ്ദുൽ ലെത്തീഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകും
കുറ്റിക്കാട്ടൂർ യതീംഖാന സന്ദർശിക്കാൻ 19-1-2025 ഞാറാഴ്ച നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികൾക്ക് ഭക്ഷണവിതരണ വും ഉണ്ടായിരി ക്കുന്നതാണ്
