കുന്ദമംഗലം: ആരാമ്പ്രം ബോട്ടാണിക്കൽ ഗാർഡൻ സമീപം പുതുതായി നിർമ്മിച്ച ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും,അത് ഉപയോഗിക്കുന്ന ഉപകരണങ്ങളും കുന്ദമംഗലം പോലീസ് പിടികൂടി. വിൽപ്പന ക്കാരായ മൂന്നുപേരേയും പോലീസ് കസ്റ്റഡി യിലെടുത്തു . രണ്ട് വര്‍ഷമായി കുന്ദമംഗലം ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗത്ത് പാർപ്പില്ലാത്തപുതിയ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായ വിവരം പോലീസിന് ലഭിച്ചതി ൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പെണ്ണക്കാട് അബൂബക്കറിന്റെ മകന്‍ഡ്രൈവർ കബീര്‍, ആരാമ്പ്രം എടിയാടി പെയ്യയില്‍ മുഹമ്മദ് കോയയുടെ മകന്‍ സലിം, ആരാമ്പ്രം റിന്‍ഷാദ് ( 24) എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പുതിയകാറും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വീടിൻറെ താഴെ നിലയില്‍ ക്ലബ്ബ് ആയിട്ടാണ്പ്രവർത്തിക്കുന്നത് ഇവിടെ എത്തുന്നവർക്ക് ലഹരി പുകക്കാനും ആസ്വദിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എയർകണ്ടീഷനോട് കൂടിയ ഈ റൂമിൽ കാരം ബോർഡ് ,ടിവി ,ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഹുക്ക,വരുന്നവർക്ക് വിൽപ്പപോക്കറ്റ് തുലാസ് വിവിധ രീതികൾ ഉപയോഗിക്കുന്നതിനുള്ളആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്,വീടിൻറെ മേലെ ഭാഗം ആളുകൾക്ക് വിശ്രമിക്കാനും ഒക്കെയുള്ള സൗകര്യങ്ങളുണ്ട്ഇവിടെ കോളേജ് വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും മറ്റ് യുവാക്കളും വരാറുണ്ടെന്ന് ഇവർ പോലീസിനു മൊഴി നൽകിമനോഹരമായ വീടിന്റെ ഭാഗങ്ങൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന് സൗകര്യം ഒരുക്കി കൊടുക്കാറുണ്ടെന്നും .കഴിഞ്ഞ കുറെ കാലങ്ങളായി നിരവധി പേർ ഇവിടെ വന്ന് വാങ്ങുകയും വിൽപ്പനക്കായി കൊണ്ടുപോവുകയും ചെയ്തതായി പോലീസിനോട്പ്രതികൾ പറഞ്ഞു . കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ നിതിൻ പോലീസ് ഉദ്യോഗസ്ഥരായ അജീഷ് ജീനചന്ദ്രൻ വിപിൻ അരുൺ വിജീഷ് ബിജു ജംഷീർ തുടങ്ങിയവരാണ്സംഘത്തിൽ ഉണ്ടായിരുന്നത്
