
കുന്ദമംഗലം : കാരന്തൂരി ലെ വ്യാപാര മത- രാഷ്ട്രീയ സാമൂഹ്യ റിലീഫ് ചാരിറ്റി രംഗത്ത് നിറസാന്നി ധ്യമായിരുന്ന ഇടക്കുനി റസാഖ് വിട പറഞ്ഞിട്ട് 25 വർഷങ്ങൾ . അദ്ദേഹത്തിൻറെ ചരമ വാർഷികം വിവിധ പരിപാടികളോടെ 19 ന് ഞാറാഴ്ച വൈകു ന്നേരം 3 മണിക്ക് കാരന്തൂർ പാറ്റേൺ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. പരിപാടി വൻ വിജയ മാക്കാൻ സുഹൃദ് സംഘം വിവിധ പരിപാടികൾ ആവിഷ്കരിച്ചു . എം.കെ. രാഘവൻ എം.പി. , പി.ടി.എ റഹീം എം.എൽ. എ , യു.സി. രാമൻ എക്സ് എം.എൽ.എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരായ അരിയിൽ അലവി [ കുന്ദമംഗലം ] , അഷ്റഫ് മാസ്റ്റർ [ കൊടുവള്ളി ] , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ലിജി പുൽക്കുന്നുമ്മൽ [ കുന്ദമംഗലം ] , ഗഫൂർ ഓളിക്കൽ [ ചാത്തമംഗലം ] , റസാഖ് വളപ്പിൽ [ മാവൂർ ] , അസി. പോലീസ് കമ്മീഷണർ എ.ജെ ബാബു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ്ലാൽ , ബാബു നെല്ലൂളി , ടി.പി. സുരേഷ് , നാസർ ഫൈസി കൂടത്തായ് , മജീദ് കക്കാട് , സിന്ദൂർ ബാപ്പു ഹാജി , സൂര്യ ഗഫൂർ , മൊയ്തീൻ കുട്ടിമാസ്റ്റർ , നാരായണൻ ഭട്ടതിരി പ്പാട് , ബീരാൻ ഹാജി തുടങ്ങിയ വ്യക്തിത്വ ങ്ങൾ പങ്കെടുക്കും . ഇടക്കുനി റസാഖിൻ്റെ സ്മരണ നിലനിർ ത്തുന്നതിന് എല്ലാ വർഷവും വിദ്യഭ്യാസ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടി വൻ വിജയമാ ക്കുന്നതിന് എല്ലാവരുടെയും സഹകരണവും അഭ്യർത്ഥി ക്കുന്നതായും അനുസ്മര ണ സമ്മേളനപരിപാടി വൻവിജയമാക്കണ മെന്നും സ്വാഗതസംഘം ചെയർമാൻ പി.കോയ മാസ്റ്ററും കൺവീനർ ദിനേഷ് കാരന്തൂരും ട്രഷറർ സി. യൂസുഫും അറിയിച്ചു.
