
കുന്ദമംഗലം പ്രായാധികൃത്തിന്റെ അവശതകളോ ഒറ്റപ്പെടലിന്റെ വേദനകളോഅറിയാത്ത സ്വപ്ന യാത്ര ഒരുക്കി കുന്ദമംഗലം പോലീസ് . യാത്ര യാഥാർത്ഥ്യമാവുന്നതിന്റെ സന്തോഷമായിരുന്നു വയോജനങ്ങളുടെ മുഖത്ത്. വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ പോയ വിനോദ യാത്രകളെക്കുറിച്ച് ഓർത്തെടുത്ത് പലരും.കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വയോജനങ്ങൾക്കായി കേരള പോലീസ്,ബെസ്റ്റ് പിഎസ്‌സി കോച്ചിംഗ് സെൻ്ററിൻ്റെ സഹായത്തോടെ ‘പ്രശാന്തി യാത്ര “എന്ന പേരിൽഉല്ലാസയാത്ര സംഘടിപ്പിച്ചത്. രാവിലെ 8 മണിയോടെ യാത്ര തുടങ്ങി.വയനാട് അമ്പലവയൽ, എൻ. ഊര് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് മടങ്ങിയെത്തി . എസ് .ഐ ബാബുരാജ്, എ.എസ്.ഐ ഹേമലത, നാർകോട്ടിക്സ് സെല്ലിലെ സോഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായഷിബു,വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷീന തുടങ്ങിയവരാണ് യാത്ര ക്ക് നേതൃത്വം നൽകി .ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
