കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്വാസ് പദ്ധതി മാതൃകാപരമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലത്ത് മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം . കാരന്തൂർ യൂനിറ്റിലെ സി, ഉസ്മാൻ, ചാത്തമംഗലത്തെ പി ടി കലേഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ഇതിനോടകം ജില്ലയിൽ ഏഴ് കോടിപത്ത് ലക്ഷം രൂപ മരണാനന്തര സഹായമായി കമ്മറ്റി നൽകിയിട്ടുണ്ട് . എം. ബാബുമോൻ അധ്യക്ഷത വഹിച്ചു.. ഫാമിലി ഗ്രൂപ്പ് ചെയർമാൻ ഇ കെ അബ്ദുൽ ബാരി, കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി,. ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, എ വി എം കബീർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമ.നാട്ടുകര, , നാസർ മാവൂരാൻ, പി. ജയശങ്കർ, എൻ വിനോദ് കുമാർ, കെ കെ ജൗഹർ, പി പി അഷ്റഫ്,, , കെ വി പ്രസന്നകുമാർ, നിമ്മി സജി, സുമതി കാരന്തൂർ, എൻ പി തൻവീർ, ആലിസ് നെൽ സൺ, സുനിൽകുമാർ കണ്ണോറ, സുബൈർ പടനിലം, പ്രവീൺ കാരന്തൂർ, പി ജംഷിദ്, ടി ജിനിലേഷ്, സലീം പുതുക്കുടി, എന്നിവർ
