
കുന്ദമംഗലം : നാല് മാസമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് സിക്രട്ടറി ഇല്ലാത്തതിൽ പ്രതിഷേധി ച്ചും ഫയലുകൾ കുന്ന് കൂടുന്നു , തെരുവ് വിളക്കുകൾ കത്തുന്നില്ല , പഞ്ചായത്ത് റോഡുകൾ തകർന്ന് കിടക്കുന്നു , സൗന്ദര്യവൽകരണം അവതാളത്തിലാക്കി , ചെത്ത്കടവ് സ്റ്റേഡിയം എവിടെയുമെത്തിയില്ല , പഞ്ചായത്ത് ഭരണം അവതാളത്തിൽ എന്നീ വിഷയങ്ങൾ ഉന്നയിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . ജില്ലാ മുസ്ലിംലീഗ് സിക്രട്ടറി ഒപി നസീർ ഉദ്ഘാടനം ചെയ്തു യുസി മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു എം ബാബുമോൻ , എ കെ ഷൗകത്തലി , ജാഫർ സാദിഖ്, സി.പി ശിഹാബ് , ഇ ശിഹാബ് റഹ്മാൻ, കെ.കെ. സി നൗഷാദ്, കെ.കെ ഷമീൽ, പി കൗലത്. , ഫാത്തിമ ജസ്‌ലി, യു മാമു, എൻഎം യൂസഫ് , ഐ മുഹമ്മദ് കോയ, അഡ്വ ജുനൈദ്, ടി.കെ. സീനത്ത്. , ടികെ സൗദ ,ഷാജി പുൽകുന്നുമ്മൽ, സുൽഫി കുന്ദമംഗലം എന്നിവർ സംസാരിച്ചു സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു
