അബ്ദുൽ ജബ്ബാർ മാവൂർ
മാവൂർ: വിദേശ രാഷ്ട്രങ്ങളിൽ ഏറെ ജോലി സാധ്യതയുള്ള ഭാഷയാണ് അറബിയെന്ന് അഡ്വ.പി.ടി.എ റഹീം എംഎൽഎ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച റവന്യൂ ജില്ല അറബിക് അധ്യാപക സംഗമവും കലാ സാഹിത്യ മത്സരവും മാവൂർ ജി.എം.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് അധ്യക്ഷനായി. സംഘാടകസമിതി വർക്കിങ് കൺവീനർ ഉമ്മർ ചെറൂപ്പ റിപ്പോർട് അവതരിപ്പിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി.ടി അബ്ദുൽ ഖാദർ, ടി. രഞ്ജിത്, അംഗങ്ങളായ പി. ഉമ്മർ, കെ.എം അപ്പുകുഞ്ഞൻ, ബി.പി.സി ജോസഫ് തോമസ്,ഐ.എം.ഇ വി. ഷൗക്കത്തലി, മുൻ ഐ.എം.ഇ കീലത്ത് അബ്ദുറഹ്മാൻ, കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ലത്തീഫ്, കെ.എ.എം.എ കേരള ട്രഷറർ പി.പി. ഫിറോസ്, റൂറൽ ഉപജില്ല എച്ച്.എം ഫോറം കൺവീനർ അബ്ദുറഷീദ് പാവണ്ടൂർ, ജി.എം.യു.പി സ്കുൾ ഹെഡ്മിസ്ട്രസ് കെ.ടി. മിനി, പി.ടി.എ പ്രസിഡന്റ് കെ. ഉസ്മാൻ, ടി. ഫൈസൽ, കെ. സുലൈഖ എന്നിവർ സംസാരിച്ചു. റൂറൽ ഉപജില്ല എ.ഇ.ഒ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി സ്വാഗതവും എം. മുഹമ്മദ് നന്ദിയുംപറഞ്ഞൂ. അറബിക് എക്സ്പോ ഗ്രാമ പഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ ഉദ്ഘാടനം ചെയ്തു.

