കുന്ദമംഗലം : വിവിധ ആവശ്യങ്ങൾക്കായി ചാത്തമംഗലം രജിസ്ട്രേഷൻ ഓഫീസിലെ ത്തുന്നവർക്ക് വിശ്രമിക്കാനായി നിർമ്മിച്ച കക്ഷി വീട് കാടുകയറി നശിക്കുന്നു. പണ്ടു പണ്ടു പഴമക്കാരു ടെ കാലത്ത് നിർമ്മിച്ച ഈ കെട്ടിടത്തിൽ വെച്ചായിരുന്നു സ്വത്തു വാങ്ങിയവരും വീറ്റവരും പണം എണ്ണി തിട്ടപെടുത്തി കൈമാറലും രേഖകൾ വാങ്ങലും ചെയ്തിരുന്നത് . രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രാൾ വിളിക്കുന്ന ത് വരെ ഇവിടെ ഇരിക്കാനും സാധിക്കുന്ന ത് ഒരു ആശ്വസമായിരുന്നു . എന്നാൽ പഴയ രജിസ്ട്രാഫീസ് പൊളിച്ച് പുതിയ കെട്ടിടം നിർമ്മിച്ച പ്പോഴും ഈ കക്ഷി വീടും കിണറും നാഥനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിയതിൻറെ കാരണക്കാർ ഉദ്യോഗസ്ഥർ തന്നെയാണന്ന കാര്യത്തിൽ സംശയമില്ല . കോമ്പൗണ്ടിലെ കിണറും കാടു മൂടിയ നിലയിലാ ണ്

