
കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസിൽ പെട്ട ആയിരത്തി ലധികം വരുന്ന വാഹനങ്ങൾ കുന്ദമംഗലത്തെ പോലീസ് യാർഡിൽ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ്. സ്‌റ്റേഷൻ്റെ മുമ്പിലെ കേസിൽ പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കുന്ദമംഗലം ചെത്തു കടവി ലുള്ള യാർഡിലേക്ക് മാറ്റുകയും ഇവിടെ വെച്ച് ലേലം ചെയ്ത് നൽകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തി
ലധികമായി ലേലം നടന്നിട്ട്. ഇതുമൂലം വലിയതും ചെറിയതു മായ നിരവധി വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നത്. ഈ പ്രദേശം കാടു മൂടിയ നിലയിലായതിനാൽ സാമൂഹ്യ വിരുദ്ധരുടെ യും താവളമാ ണ്
