
കുന്നമംഗലം : ചൈനീസ് കുങ്ഫു ചാമ്പ്യൻഷിപ്പ് : കുരിക്കത്തൂരിൽ നിന്ന് 19 പേർക്ക് ദേശീയ തലത്തിലേക്ക് മൽസരിക്കാൻ അവസരം ലഭിച്ചു. കെ. വൺ അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മൽസരത്തിൽ കുരിക്കത്തൂരിൽ നിന്ന് പങ്കെടുത്ത 19 പേരിൽ 19 പേർക്കും കൊൽക്കത്തയിൽ നടക്കുന്ന ദേശീയ മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കോഴിക്കോട് നടന്ന മൽസരത്തിൽ കുരിക്കത്തൂരിലെ കുട്ടികൾ 8 സ്വർണ്ണ മെഡലും 6 പേർ വെള്ളി മെഡലും 5 പേർ വെങ്കല മെഡലും നേടി.