
കുന്ദമംഗലം: വ്യാഴായ്ച രാവിലെ കാരന്തൂർ ടൗണിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ ജീപ്പ് ഇടിച്ചുമരിച്ചു.
മുണ്ടിക്കൽ താഴത്ത് ഒരു വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായ കൊടുവള്ളി എളേറ്റിൽ പുളിക്കിൽ പൊയിൽ പ്രഭാകരൻ ( 66 ) ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുണ്ടിക്കൽ താഴത്ത് നിന്നും കാരന്തൂരിലേക്ക് കാൽനടയായി വന്ന് ബസ്കയറി കൊടുവള്ളി ക്ക് പോകാറുള്ള പ്രഭാകരനെ കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഭാകരനെ ഉടനേ നാട്ടുകാരും സ്ഥലത്തെ ത്തിയ പോലീസും ബി.എം. ആർ. സി.സി. ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല.
ഭാര്യ
: ദേവി മക്കൾ: പ്രഭീഷ്, പ്രവീണ മരുക്കൾ: രാജീവൻ (വള്ളിയോത്ത്) ഹർഷ (കാരന്തൂര് ) സഞ്ചയനം തിങ്കളാഴ്ച