കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് ഒഴയാടി അംഗനവാടിയുടെ ആധാരം കാൺമാനില്ല.
ജീർണ്ണതയിലുള്ളഅംഗനവാടി കെട്ടിടം പുതുക്കി പണിയുന്നതിന് വേണ്ടി കഴിഞ്ഞ നാല് വർഷത്തോളമായി ശ്രമിക്കുന്ന പഞ്ചായത്ത് മെമ്പർ ഈ അടുത്ത കാലത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം 8 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും വകയിരുത്തി നിർമ്മാണം തുടങ്ങാനിരിക്കേ ഈ കെട്ടിടത്തിൻ്റെ ഭൂമി ഡാറ്റാബേങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്ന് പരിശോധിക്കാൻ ആധാരം ആവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് അധികൃതർ കൈമലർത്തുകയാണുണ്ടായത്.
ഈ കെട്ടിടം നിർമ്മിച്ച കാലം മുതൽ കഴിഞ്ഞ 25 വർഷ കാലത്തോളം CPM ൻ്റെ മെമ്പർമാരാണ് ഈ വാർഡിനെ പ്രതിനിധികരിച്ചത്! നിലവിൽ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന വാർഡാണിത്. ഓരോ കാരണങ്ങൾ പറഞ്ഞ് LDF നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ ജനങ്ങൾക്ക് സംശയമുണ്ട്.
ഇതേ പോലെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തികൾ സൗജന്യമായി ഭൂമി കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് വിട്ട് കൊടുത്തിട്ടുണ്ട് ഇതിൻ്റെയെല്ലാം രേഖകളും ,കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ ആധാരവും മറ്റ് രേഖകളും പഞ്ചായത്ത് ഓഫിസിൽ തന്നെയുണ്ടോ എന്ന കാര്യത്തിലും ബിജെപി ആശങ്ക പ്രകടിപ്പിക്കുന്നു.
ആധാരം കാണാതായ സംഭവം ഇതിൽ ദുരൂഹതയുണ്ടെന്നും ആയതിനാൽ ബന്ധപ്പെട്ടവർ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്
വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ബി.ജെ.പി സംഘടിപ്പിക്കുമെന്ന് കുന്ദമംഗലം മണ്ഡലം ബി.ജെ.പി. പ്രസിഡണ്ട് സുധീർ കുന്ദമംഗലം അറിയിച്ചു.