
കുന്ദമംഗലം : ചിട്ടയായ ശാസ്ത്രീയമായ ലഘുപ്രഭാത വ്യായാമങ്ങളിലൂടെ വർത്തമാന കാല ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യ പരമായ സമുഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പൊതുജനാരോഗ്യ സംരക്ഷണ സന്നദ്ധ സേനയാണ് MEC 7 ഹെൽത്ത് ക്ലബുകൾ.
ദീർഘകാലത്തേ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സലാഹുദീൻ എന്ന വ്യക്തി അദ്ദേഹത്തിൻ്റെ നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തൻ്റെ പട്ടാള ജീവിതത്തിലെ ആരോഗ്യ സംരക്ഷണ അനുഭവ സമ്പത്തിനൊപ്പം വ്യത്യസ്തങ്ങളായ ഏഴ് വ്യായാമ മുറകൾ ഒന്നിച്ച് ചേർത്ത് (Multiple Exercise Combination അഥവാ MEC7) എന്ന പേരിൽ തുടക്കം കുറിച്ച ആരോഗ്യ സംരക്ഷണ പ്രസ്ഥാനമാണിത്.
കാരന്തൂർ പ്രദേശത്ത് എന്തുകൊണ്ടും ആവശ്യമാണ് ഹെൽത്ത് ക്ലബ് എല്ലാവരും ഈ ഗ്രൂപ്പിൽ അംഗമാകുക പരമാവധി ആരോഗ്യം സംരക്ഷിക്കുക
https://chat.whatsapp.com/GokVc5PbcvP9YfYTivJxVI
പ്രിയരേ,🙋♂️
കാരന്തുരും പരിസര പ്രദേശങ്ങളിലും ഉള്ളവരെ ഉൾപെടുത്തിയാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012 ൽ ആരംഭിച്ച Multi Excercise Combination (MEC7 Health Club) ൽ ഇതിനകം 165 ൽ പരം സെൻ്ററുകളിലായി ഇരുപതിനായിരത്തിൽ പരം പേരാണ് ദിനേന രാവിലെ 25 മിനുട്ട് സമയം ഈ വ്യായാമ പരിശീലനത്തിൽ പങ്കു ചേരുന്നത്. അനുദിനം വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളിൽ നിന്നും സാമൂഹികമായ അനാരോഗ്യ പ്രവണതകളിൽ നിന്നും പൊതുജനങ്ങൾക്ക് മോചനം നൽകുന്ന പദ്ധതിയാണ് സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീൻ സർ സമൂഹത്തിന് സമർപ്പിച്ചത്.
ഉടനെത്തന്നെ കാ ര ന്തൂ രും
‘സെൻ്റർ ആരംഭിക്കുകയാണ്. സമയം രാവിലെ 6.00 ന്. 21 ദിവസത്തെ നിരന്തര പരിശീലനത്തിലൂടെത്തന്നെ വലിയ റിസൽട്ട് നൽകുന്നു എന്നത് ആകർഷിക്കുന്നു. മത-രാഷ്ട്രിയ – പ്രായ- ലിംഗഭേദമന്യെ ഏറ്റെടുക്കാവുന്ന ഈ വ്യായാമമുറ നാടിൻ്റെ സൗഹൃദാന്തരീക്ഷത്തെ ശകതമാക്കുന്നു എന്നതും തികച്ചും സൗജന്യമായി നടത്തുന്നു എന്നതും ഇതിനെ ജനപ്രിയമാക്കുന്നു. നിരവധി ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മോചനം സാധ്യമാക്കുന്ന ഈ വ്യായാമമുറയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ ഈ വാട്സ്ആപ് ഗ്രൂപ്പിൽ ചേരാം.

സസ്നേഹം🤝🤝
എൻ.കെ മുഹമ്മദ് മാസ്റ്റർ
ജില്ലാ കോഡിനേറ്റർ.
നൗഷാദ് ചെമ്പറ
കോഡിനേറ്റർ,
Mec7 കോഴിക്കോട് മേഖല 1 JOIN
https://chat.whatsapp.com/GokVc5PbcvP9YfYTivJxVI