കുന്ദമംഗലം :ഗ്രാമപഞ്ചായത്ത് വാർഡ് 15 ഒഴയാടി അംഗനവാടി യുടെ ആധാരം ഗ്രാമപഞ്ചായ ത്ത് ഓഫീസിൽ കാണാനില്ലന്ന് വന്ന വാർത്ത അതീവ ഗൗരവമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് 2024-25 തൊഴിലുറപ്പ് പദ്ധതി പ്രകാരം കെട്ടിട നിർമ്മാണ ത്തിനായി ഫണ്ട് അനുവദി ച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആധാരം കാണാനില്ലെന്ന വിവരം പുറത്ത് വന്നത് . ഇക്കയിഞ്ഞ ദിവസം വാർഡ് 22 ലെ അംഗനപാടി പേര് മാറ്റാൻ നടത്തിയ ശ്രമവും വാർത്ത യായിരുന്നു . ഗ്രാമപഞ്ചാ യത്തിൻ്റ മൊത്തം കെട്ടിടത്തിൻ്റെയും ആധാരം പരിശോധ ക്ക് വിധേയമാക്കണമെന്ന് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.എം ബാബുമോൻ,സി അബ്ദുൽ ഗഫൂർ,uc മൊയ്തീൻകോയ,കെ ബഷീർ മാസ്റ്റർ,പി അബുഹാജി,ഇ ഷിഹാബ് റഹ്മാൻ,സിപി ഷിഹാബ് എന്നിവർ സംസാരിച്ചു.
