കുന്ദമംഗലം : തന്റെ വാർഡിലെ വോട്ടർമാർക്ക് ആകാശ യാത്രയും ഊട്ടി യാത്രയും സമ്മാനിച്ച കു ന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ കെ.കെ. സി. നൗഷാദ് വാർഡിലെ വോട്ടർമാർക്കായി ഒരുക്കിയ കപ്പൽ യാത്ര നവ്യാനുഭവമായി ഒക്ടോബർ 6 ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട 150 പേരടങ്ങുന്ന യാത്ര സംഘം തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. രാവിലെ 10 മണിക്ക് കൊച്ചിയിലെ ചിറ്റിലപ്പള്ളി പാർക്കിൽ എത്തിയ സംഘത്തെ ചിറ്റില പള്ളി സ്ക്വയർ മേനേജർ പുരുഷോത്തമ ൻറെ നേതൃത്വത്തിൽ സ്വീകരിച്ചു . സാധാരണ പാർക്കിന് വ്യത്യസ്ഥമായി നിരവധി വ്യത്യസ്ഥങ്ങളായ ആക്ടിവിറ്റി ഉൾപെടുത്തിയ വെൽനസ് പാർക്കായിരുന്നു ചിറ്റില പള്ളി സ്ക്വയർ . കിഡ്സ് സോൺ , ഹെൽത്ത് സ്പോർട്ട്സ് , പൂൾ , അഡ്വെർജ്ജർ , ജോഗിംഗ് , പാക്കിംഗ് , ഓപ്പൺ ജിം , ബൈസിക്കിൾ യാത്ര , കപ്പിൾ സൈക്കിൾ , ഫാമിലി സൈക്കിൾ , ക്രിക്കറ്റ് , ഫുട്ബോൾ , മാജിക് , സിപ്പ് ലൈൻ , റോക്ക് , സ്ലീബിംഗ് , റോപ്പ് കോഴ്സ് എല്ലാം മികവ് പുലർത്തി . ചെന്നയുടനേ ഇഡ്ഡലിയും വടയും സാംബാറും ചട്ടിണിയും ചായയും പാർക്ക് വിടാൻ നേരത്ത് ചിക്കൻ ബിരിയാണി യും വെജിറ്റേറി യൻ ഊണും പായസവും നൽകിയാണ്
യാത്രയച്ചത് . ഇതിനിടെ പലരും പാർക്കിലെ മനോഹരമായ പുന്തോട്ട ത്തിനരികെ ഫോട്ടോ എടുത്താണ് കപ്പൽ യാത്രക്കായി പുറപ്പെട്ടത്. വൈകീട്ട് നാലുമണിയോടെ ബോൾഗാട്ടി ജെട്ടിയിൽ എത്തുമ്പേൾ നെഫർറ്റിറ്റി കപ്പൽ സംഘാടകർ സ്വീകരിച്ചു ആധാറും ശാരീരിക ചെക്കിംഗും പൂർത്തീ കരിച്ച് കപ്പലിനകത്തേക്ക് പ്രവേശിപ്പിച്ചു. ഏറ്റവും താഴെ യുള്ള ഹാളിൽ ഇരുത്തി വെൽക്കം ഡ്രിംഗ്സ് തന്ന ശേഷം കപ്പലിനെ കുറിച്ച് ആമുഖ വിവരം നൽകി. കുട്ടികൾക്ക് ഉള്ള പ്ലേ ഏരിയ , തിയ്യേറ്റർ , ഓരോ നിലയിലും ബാത്ത്റും സൗകര്യം , കോൺഫ്രൻ സ് ഹാൾ , ബാർ കൗണ്ടർ , വിശാലമായ റസ്റ്റോറൻറ് , മുകളിൽ പ്രമുഖ ഗായക സംഘത്തിൻ്റെ പാട്ട് , കപ്പൽ യാത്രയിലെ കഴിവ് തെളിയിച്ച സിംഗർമാരുടെ പാട്ടുകൾ മെമ്മറി ടെസ്റ്റ് , ഡാൻസ് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായി തോന്നി . ബോട്ട് ജെട്ടിയിൽ നിന്നും 20 കിലോമീറ്റർ കടലിനകത്തേക്ക് കയറി യാത്ര ‘ ഇതിനി ടയിൽ റസ്റ്റോറ ൻറിൽ ഗിറ്റാർ സഹിതം നോൺ സ്റ്റോപ്പ് സോങ്ങ്സ് ഇതിനിടെ ഗ്രൂപ്പിലെ അംഗങ്ങളും മോശമല്ലെ ന്ന് കാണിച്ച് ഗിറ്റാറിനൊത്ത് താളം പിടിച്ച് ഗ്രൂപ്പംഗ ങ്ങളും ഗാനം ആലപിച്ചത് ശ്രദ്ധേയമായി . ഗായക സംഘ ത്തിൻ്റ ചുവട് ഒപ്പിച്ച് കുഞ്ഞായിൻക്ക അടക്ക മുള്ളവരുടെ ഡാൻസും മികവ് പുലർത്തി. രാത്രി ഭക്ഷണം കപ്പലിൽ നിന്നും കഴിച്ചു . ബിരിയാണി വേണ്ടവർക്ക് ബിരിയാണി ചപ്പാത്തി പൊറാട്ട മീൽസ് ഐസ്ക്രീം എല്ലാം ആവശ്യത്തിന് നൽകി ഒരു ന്യൂ ഇയർ പ്രോഗ്രാമിനെവെല്ലും പ്രകാരം ഒരു ഡി.ജെ പാർട്ടിയോടെ അടിച്ചു പൊളിച്ചാണ് രാത്രി 9 മണിക്ക് കപ്പൽ വിട്ടത് . യാത്ര സംഘ ത്തോടപ്പം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, മെമ്പർ മാരായ കെ കെ സി നൗഷാദ്, ബൈജു സി എം, പി കൗലത്ത്, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ ഷബ്‌ന റഷീദ്, ഫാത്തിമ ജസ്‌ലിൻ, അംബികദേവി, ലിബിന രാജേഷ്, ട്രാവൽസ് പാർട്ണർ മുഹമ്മദ് റിഷാദ് (അഹ്‌ലൻട്രാവൽസ് കൊച്ചി )സുനൈസ് ബസ്സ് ഓപ്പറേറ്റർ അരുൺമറുവാട്ട്എന്നി വരുടെ സഹകരണവും മേൽ നോട്ടവും എടുത്തു പറയേണ്ട താണ്.
കെ.കെ. സി നൗഷാദ്