കുന്ദമംഗലം : വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ മഹാ ദുരന്തത്തിൽപ്പെട്ടവരുടെയും വിലങ്ങാട് ഉരുൾപൊട്ടലിൽപ്പെട്ടവരുടെയും പുനരധിവാസത്തിനും വീടുകൾ നഷ്ടപ്പെട്ട 15 പേർക്ക് വീട് നിർമിച്ചു നൽകുമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ ‘ആക്രിചലഞ്ച്’ നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ ഉദ്ഘാടനം ചെയ്തു. മഹാദുരന്തത്തിൽപെട്ട സഹോദരങ്ങളെ ചേർത്ത് പിടിക്കണമെന്നും തകർന്നുപോയ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പുനർനിർമിക്കാൻ വ്യാപാരികൾ ഒരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്‌ബർഷായിൽ നിന്ന് ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ സാധനങ്ങൾ ഏറ്റുവാങ്ങി. എം.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എം.ബൈജു, ഹനീഫ മാട്ടുമ്മൽ, എൻ. ദാനിഷ്, അബ്ദുൽ ഗഫൂർ ഒയാസിസ്, എ ഷിജു എന്നിവർ സംസാരിച്ചു.
ഫോട്ടോ : വ്യാപാരി വ്യവസായി സമിതി ആക്രി ചലഞ്ചിന്റെ ഭാഗമായി കുന്ദമംഗലത്ത് ഒ. വേലായുധൻ അക്ബർഷായിൽ നിന്ന് സാധനം ഏറ്റുവാങ്ങുന്നു.