കുന്ദമംഗലം: സമരതെരുവ് തീർത്ത് പെൺകരുത്തിൻ്റെ അഞ്ചാണ്ട് എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ആരോരുമില്ലാത്തവരുടെ അഭയകേന്ദ്രമായ നരിക്കുനി അത്താണി സന്ദർശിക്കുകയും 6 കിടക്കകൾ നൽകുകയും ചെയ്തു.
സ്ത്രീ സുരക്ഷക്കായി പല നിയമങ്ങളും ഉണ്ടാക്കുന്ന ഭരണകൂടം അവ വേണ്ടവിധത്തിൽ നടപ്പിലാക്കാതെ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പല കൂട്ടായ്മകളും മുന്നേറ്റങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം വിഷങ്ങൾ ഉയർത്തി പിടിച്ച് സ്ത്രീകളുടെ സാമൂഹ്യ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റ്. ജില്ല സെക്രട്ടറി തൗഹീദ അൻവർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സുമയ്യ, കുന്ദമംഗലം പഞ്ചായത്ത് കൺവീനർ ഹഫ്സ, സാറ, റൈഹാന, ആയിശ പുറ്റാട്ട്, ഹൈറുന്നിസ എന്നിവർ സംസാരിച്ചു. അസി. കൺവീനർ ഫസ്ന സ്വാഗതവും റൈഹാനത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ : വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കുനി അത്താണി സന്ദർശിച്ച് കിടക്കകൾ നൽകുന്നു.