.
ഹബീബ് കാരന്തൂർ
കുന്ദമംഗലം: ആധുനിക ഡ്രൈവിങ് ടെസ്റ്റ്ഗ്രൗണ്ടുകൾ നിർമ്മിക്കാനായി ഡ്രൈവിങ് സ്കൂൾ ഉടമകൾ കമ്പനി രൂപീകരിച്ച് ഭൂമി എറ്റടുത്ത് നൽകിയിട്ടും മോട്ടോർ വാഹനവകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാത്തതിൽ പ്രധിഷേധത്തിലാണ് കൊടുവള്ളിയിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കൊടുവള്ളി ജോയ്ൻറ്റ് ആർ ടി ഒ ഓഫീസിൽ നിന്നും 2 കിലോമീറ്റെർ മാത്രം ദൂരമുള്ള കൊടുവള്ളി തല പെരുമണ്ണയിൽ 50 ഓളം ഡ്രൈവിങ് സ്കൂൾ ഉടമകൾ ചേർന്ന് കൊടുവള്ളി ഡ്രൈവിംഗ് ട്രിവിങ് സെന്റർ എന്ന പേരിൽ കമ്പനി രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥലം പാട്ടത്തിന് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കി ടെസ്റ്റ് അനുവദിക്കാനായി ഒരുകൊല്ലം മുമ്പ് കേരളാ സ്റ്റൈറ്റ് ട്രാൻസ്‌പോർട്ട് കമീഷണർ ,ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമീഷണർ കോഴിക്കോട് ,റീജണൽ ട്രാൻസ്‌പോർട് ഓഫീസർ കോഴിക്കോട് ,ജോയിന്റ്റ് ആർ ടി ഒ കൊടുവള്ളി എന്നിവർക്ക് അപേക്ഷ നൽകിയിട്ടും ടെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ താമരശ്ശേരി ചുങ്കത്തുള്ള സ്വകാര്യവ്യക്തിയുടെ കേസ് നടക്കുന്ന തോട്ടഭൂമിയിൽ ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നീക്കത്തിനെതിരെയാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധത്തിനായി ഒരുങ്ങുന്നത്. കോടുവള്ളി ജോയ്ൻറ്റ് ആർ ടി ഒ യുടെ കീഴിൽ മുക്കം ,തിരുവമ്പാടി ,കുന്ദമംഗലം പൊയ്യ ,താമരശ്ശേരി എന്നിവടങ്ങളിലായി നടക്കുന്ന ടെസ്റ്റ് ഏകീകരിച്ച്. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഡ്രൈവിംഗ് സ്കൂൾ ഉടമകളും സൗകര്യവും ഉള്ള തും ഒരേസമയം രണ്ട് എൽ എം വി ടെസ്റ്റും , രണ്ട് റ്റൂവീലർ ടെസ്റ്റും ,ഒരു ഹെവി ടെസ്റ്റും നടത്താൻ സൗകര്യമുള്ള കൊടുവള്ളി തലപെരുമണ്ണയിൽ ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാതേ ഗതാഗത സൗകര്യം ഇല്ലാത്തതും വന്യ മൃഗ ശല്യം ഉള്ളതുമായ താമരശ്ശേരി ചുങ്കത്തുള്ള സ്ഥലത്ത് ടെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന്. ഡ്രൈവിംഗ് സ്കൂൾ ഉടമകളും കൊടുവള്ളി ഡ്രൈവിംഗ് സെന്റർ ഭാരവാഹികളും പറഞ്ഞു. പ്രതിഷേധത്തിന്റെ മുന്നോടിയായി കൊടുവള്ളി തല പെരുമണ്ണ യിലെ ഗ്രൗണ്ടിൽ കൊടുവള്ളി ഡ്രൈവിംഗ് ട്രിവിങ് സെന്റർ ഡയറക്ടർമാറ്റുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകി. യോഗത്തിൽ ചെയർമാൻ നിഷാബ് മുല്ലോളി ,അംഗങ്ങളായ ദിവാകരൻ ,സുധർമ്മൻ ,അജി , ഷംസുദീൻ ,നാസർ എന്നിവർ പങ്കെടുത്തു