കൊടുവള്ളി : മോട്ടോർ വെഹിക്കിൾ ഡോക്യുമെൻറ് സർവ്വീസ് പ്രൊവൈഡേഴ്സ് ഓഫ് കേരള ഈ മാസം 20 ന് കാസർക്കോട് നിന്ന് ആരംഭിച്ച തൊഴിൽ സംരക്ഷണ ബോധവൽക്കരണ ജാഥക്ക് കൊടുവള്ളി യിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്ടനും എം.വി.ഡി സ്പോക്ക് സംസ്ഥാന ജനറൽ സിക്രട്ടറിയു മായ സലീം മുവാറ്റുപുഴയെ ഷാൾ അണിയിച്ച് പി.ടി. ഖാദർ ഹാജിയുടെ നേതൃത്വത്തിൽ കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അംഗങ്ങൾ സ്വീകരിച്ചു . തുടർന്ന് നടന്ന സ്വീകരണ ചടങ്ങിൽ സംസ്ഥാന സിക്രട്ടറിഹബീബ് കാരന്തൂർ സ്വാഗതം പറയുകയും ഇ.കെ. റഹീം അധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് അർഷാദ് കാരപറമ്പ , ജന: സിക്രട്ടറി എ.കെ. മുഹമ്മദ് , ട്രഷറർ യു.സി. മൊയ്തീൻ കോയ , അസീസ് കോഴിക്കോട് , മുഹമ്മദ് കൊടുവള്ളി , യു.പി. ഷെബീറലി , സുബേഷ് , നാസർ , സജീവൻ , നിഷാദ് എ.കെ. ഹാരിസ് സംസാരിച്ചു . പിന്നീട് നേതാക്കൾ കൊടുവള്ളി സബ് ആർ.ടി.ഒ , എം വി.ഐ , എ.എം വി ഐ മാർ , ജീവനക്കാർ തുടങ്ങിയവരെ സന്ദർശിക്കുക യും ജാഥയുടെ സന്ദേശം കൈമാറുക യും ചെയ്തു. തൊഴിൽ സംരക്ഷണ ജാഥ മെയ് 20ന് സംസ്ഥാന പ്രസിഡണ്ട് കെ.കെ. റഷീദ് ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. ജൂൺ 24 ന് പാറശാല സമാപിക്കും കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ സേവനം വർഷങ്ങളായി ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നഎം.വി.ഡി പ്രൊവൈ ഡേഴ്സ് പുതിയ മോട്ടോർ വാഹന നിയമം നടപ്പിലാക്കുമ്പോൾ ജോലി നഷ്ടപെടാ തിരിക്കാൻ ഇനി പുതിയ രൂപത്തി ലും ഭാവത്തിലുമാണ് പ്രവർത്തി ക്കുക. ഇതിനായി സംസ്ഥാന തലത്തിൽ സൊസൈറ്റിയും , വെൽഫെയർ കമ്മറ്റിയും പുതിയ ട്രേഡ് യൂണിയനും രൂപീകരി ക്കുകയും കേരളത്തിലെ 85 ആർ. ടി. ഒ കീഴിലും എം.വി.ഡി ഫെസിലിറ്റി സെൻറർ ആരംഭിക്കുകയും ചെയ്യും. സംഘടനയിലെ ആയിരത്തോളം വരുന്ന അംഗങ്ങൾ എല്ലാം ഫെസിലിറ്റി സെൻറർ ആരംഭിച്ച് പ്രവർത്തനം തുടങ്ങും. കേന്ദ്ര – സംസ്ഥാന സർക്കാർ ഉത്തരവുകൾ നടപ്പിലാ ക്കുമ്പോൾ തന്നെ ടെണ്ടറുക ളും , പുക പരിശോധന കേന്ദ്രങ്ങളും , വാഹന സ്ക്രാപ്പിംഗ് , സി.എഫ് പരിശോധന കേന്ദ്രങ്ങളും ഏറ്റടുത്ത് നടപ്പിലാക്കു മെന്നും നേതാക്കൾ പറഞ്ഞു.