കുന്ദമംഗലം : ഡൈവിംഗ് ടെസ്റ്റ് മേഖലയിൽസർക്കാർ പുറത്തിറക്കിയ 4/2024 സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പി ൻറെ KL57 കൊടുവള്ളി സബ് ആർ.ടി. ഓഫീസി ൻറെ കീഴിലുള്ള പൊയ്യ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ എ. കെ. എം.ഡി. എസ്. ഐ കമ്മറ്റിയുടെ നേതൃത്വ ത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ് കരിക്കുകയും ടെസ്റ്റി നെത്തിയ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു നിയമം നടപ്പിലായാൽ പ്രതിസന്ധിയിലാവുന്നത് ഡ്രൈവിംഗ് സ്കൂൾ മേഖല മാത്രമല്ല.ഡ്രൈവിംഗ് പഠിക്കുന്ന വിദ്യാർ ത്ഥികൾക്കും പ്രയാസം നേരിടും . അന്യസംസ്ഥാന മോട്ടോർ വാഹന വകുപ്പ് നൽകുന്ന ലൈസ്സൻ സിനായി ആളുകൾ പോയി തുടങ്ങിയിട്ടുണ്ട്. പ്രതിഷേധ സമരത്തിന് നിഷാബ് മുല്ലോളി , അജിത്ത് കുമാർ , ടി.കെ. റിയാസ് , കേളൻ നെല്ലിക്കോട്, സുധർമൻ എന്നിവർ നേതൃത്വം നൽകി.
വരും നാളെകളിൽ ഈ സർക്കുലർ നടപ്പിലാവുന്ന മുറക്ക് അടുത്ത പടി എന്ന നിലക്ക് കേരളത്തിലെ 86 ഓളം വരുന്ന ആർ ടി.ഒ ഓഫീസുകളിൽ ക്യാമറ സ്ഥാപിക്കാനും കൺസൽട്ടുമാരെ നിരീക്ഷിക്കാൻ സെക്യൂരിറ്റി സ്റ്റാഫായി ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കാനുമുള്ള ശ്രമം നടക്കുന്നതായും സമരക്കാർ ആരോപി ച്ചു. നിലവിൽ ടെസ്റ്റ് നടത്തുന്ന കാറുകളിൽ നിന്നും ഡ്യുവൽ കൺട്രോൾ സിസ്റ്റം ( ഇരട്ട ക്ലച്ചും ബ്രയ്ക്കും ) ഒഴിവാക്കണ മെന്ന മന്ത്രിയുടെ വിചിത്ര മായ നിർദേശം സർക്കാറിനും മോശമായകമൻ്റുകളാ ണ് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്.