കുന്ദമംഗലം : കോഴിക്കോട് ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ് കോഴിക്കോട് ( ഐ.ഐ. എം ) 26ാം മത് വാർഷിക കോൺ വെക്കേഷനിൽ 1196 വിദ്യാർത്ഥികൾ ബിരുദം നേടി പുറത്തിറങ്ങി . നിവിയ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗീതിക മേത്ത യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ( സെയിൽ ) ചെയർമാൻ അമരേന്ദു പ്രകാശ് മുഖ്യഥിതി യായി. ഐ.ഐ. എം ബോർഡ് ഓഫ് ഗവർണേഴ്സ് പ്രൊഫ ദേബാഷിസ് ചാറ്റർജി , ഡയറക്ടർ എ. വെള്ളയൻ , ഹരി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം നിരവധി പേർ എത്തിയിരുന്നു . വിവിധ വിഷയങ്ങളിൽ ബിരുദ്ധം നേടിയവർ പി.എച്ച് ഡി 19 പേർ , പി.എച്ച് ഡി പിടി 3, പി.ജി.പി. 469 , പി.ജി.പി. ബി എൽ 61 , പി.ജി.പി. ഫിനാൻസ് 38 , പി.ജി.പി. എൽ.എസ്. എം 40 , ഇ.പി.ജി.പി. 477 , ഗ്രാജ്വാറ്റ് പ്രോഗ്രാം 89 ആകെ 1196 വിദ്യാർത്ഥിക ളാണ് പഠനം പൂർത്തീകരി ച്ചത് .