ഏഴ് വർഷം മുമ്പൊരു മാർച്ച് 20ന് പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന ഒരു പാവം മനുഷ്യനെയാണ് മൂന്നു പേർ ചേർന്ന് കഴുത്തറുത്ത് കൊന്നു കളഞ്ഞത്.
പേര് റിയാസ് മൗലവി.
പ്രതികൾ ആർ.എസ്.എസുകാർ!
ആഭ്യന്തര മന്തിയുടെ പേര് പിണറായി വിജയൻ!
ഇന്ന് കേസിന്റെ വിധി വന്നു. മൂന്ന് പേരെയും തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ആരാണ് തെളിവ് ശേഖരിക്കേണ്ടത്? ആരാണ് കേസ് അന്വേഷിക്കേണ്ടത്? ആരാണ് പഴുതടച്ച കുററപത്രം സമർപ്പിക്കേണ്ടത്? ഉത്തരം നമുക്കെല്ലാവർക്കും അറിയാം. അത് കേരളാ പോലീസാണ്.
എവിടെയാണ് ഡീൽ നടന്നത്. ഈ കേസ് അട്ടിമറിക്കാൻ എന്തെല്ലാം കളികളാണ് നടന്നത്. ആരൊക്കെയാണ് ഇടപെട്ടത്. എല്ലാം പുറത്ത് വരണം. ആ സഹോദരിയുടെ കരച്ചിൽ ഒരാളുടേതല്ല. മനുഷ്യത്വമുള്ള ഓരോരുത്തരുടേതുമാണ്. അതിനവസാനമുണ്ടായേ പറ്റൂ.
കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഒരഭ്യർത്ഥനയുണ്ട്. ഭരണാധികാരിയിൽ നിന്ന് ഈ നാട് പ്രതീക്ഷിക്കുന്നത് ബി.ജി.എമ്മിന്റെ അകമ്പടിയുള്ള മാസ് ഡയലോഗുകളല്ല. പ്രതീക്ഷയറ്റ ഒരു ജനതക്ക് നീതി ഉറപ്പാക്കലാണ്. അക്കാര്യത്തിൽ അങ്ങ് സമ്പൂർണ്ണ പരാജയമാണ്.