കുന്ദമംഗലം : വിട പറഞ്ഞ മുൻ കെ എംസിസി നേതാവ് ഉമ്മർ ഹാജിയുടെ വിയോഗത്തിൽ ഗ്ലോബൽ കെഎംസിസി അനുശോചന യോഗം നടത്തി.സുൽഫി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ഒ ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തന രംഗത്ത് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെതെന്ന് ഒ. ഉസ്സ യിൻ പറഞ്ഞു . മദീന കെഎംസിസി നേതാവ് ഗഫൂർ സാഹിബ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് വളണ്ടിയർ സേവനം ഉൾപ്പടെ അദ്ദേഹം കെഎംസിസി ക്ക് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി,പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി എം ബാബു മോൻ,സി പി ശിഹാബ്, മൻസൂർ എ കെ, മഹ്ഫൂസ് ചൂലാംവയൽ, ഐ മുഹമ്മദ് കോയ,മുഹമ്മദ് പടനിലം,ശാക്കിർ പുറ്റാട്ട് എന്നിവർ സംസാരിച്ചു.
ഷമീർ മുറിയനാൽ സ്വാഗതവും കെ കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.
നാടെങ്ങും മദീന ഉമ്മർ ഹാജിയുടെ വിയോഗ ത്തിൽ അനു ശോചനം
കുന്ദമംഗലത്തെ മദീന ഉമ്മര്‍ ഹാജി ബദര്‍ ദിനത്തിലെ നോമ്പിന്‍റെ നിയ്യത്തോടെഅല്ലാഹുവിലേക്ക് യാത്രയായി .മദീനയിലെ ജീവകാരുണ്യ പ്രവര്ത്തനത്തിന് മുപ്പത് വര്ഷത്തോളംസേവനം അനുഷ്ട്ടിച്ച ഉമ്മര്‍ ഹാജി മൂന്ന് വര്‍ഷമായി ശാരീരികബുദ്ധിമുട്ട് കാരണം നാട്ടിലെ ദീനി-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു .കോഴിക്കോട് ജില്ലയിലെ മുസ്ലിം സഹോദരി സഹോദരന്മാര്‍ പ്രത്യകിച്ചും കുന്ദമംഗലത്തുകാര്‍ മദീനയില്‍ ഉംറക്കും ഹജ്ജിനും എത്തുമ്പോള്‍ അവര്‍ക്ക് ഗൈഡായും സഹായിയായും, സേവകനായും ഹാജി ഉണ്ടാകും ,മദീനയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഒരു ക്കൂടപിറപ്പുപോലെ കൂടെയുണ്ടാകുമായിരുന്നു.ഇതിനിടെ ജോലിആവശ്യാര്‍ത്വംഎത്തുന്നവര്‍ക്കും ഒരു തണലാണ് ഹാജി .മദീനയിലെ മലയാളി സമൂഹത്തിനു സുപരിജിത മുഖം ,സൌമ്യമായ പെരുമാറ്റം ഹജ്ജ് സേവന രംഗത്ത് നിസ്വാര്‍ത്തസേവകന്‍ കൂടിയായഉമ്മര്‍ ഹാജി കുബ കെ എം സി സി മുന്‍ ചെയര്‍മാനാണ്സൌദികെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധധിയില്‍ നിരവധി പേരെ ചെര്‍ ത്തുന്നതിനും നേത്രത്വം നല്‍കി .മദീനയിലെ ഡി എച്ച്എല്‍ പാര്‍സല്‍ സര്‍വ്വീസില്‍ പ്രവാസ ജീവിതം ആരംഭിച്ച ഉമ്മര്‍ ബഡ്ജെറ്റ് റെന്‍റെ കാര്‍ ബിസിനെസ്സിലും മികവ പുലര്‍ത്തി.കുന്ദമംഗലം ടൌണ്‍ പ്രാവാസി ലീഗ് പ്രസിഡണ്ട് ആയിരുന്നു .മയ്യിത്ത് വന്‍ ജനാവാലിയുടെ സാന്നിധ്യത്തില്‍ കുന്ദമംഗലം മഹല്ല്സുന്നി മസ്ജിദില്‍ കബറടക്കി .കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മയ്യിത്ത് നമസ്ക്കാരത്തിനു നേത്രത്വം നല്‍കി .മുസ്ലിം ലീഗ് സംസ്ഥാന സിക്രടറി യു .സി.രാമന്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റെര്‍,യൂത്ത് ലീഗ് സംസ്ഥാന സിക്രടറി പി .കെ ഫിറോസ്,പി .ടി .എ .റഹീം എം എല്‍ എ ,തുടങ്ങിയവര്‍ വീട്ടില്‍ എത്തി അന്തോപചാരംഅര്‍പ്പിച്ചു